തലശ്ശേരി: കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ചൊക്ലിയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഏകദിന സെമിനാർ നടത്തുന്നു. നാളെ
ചൊക്ലി യു.പി.സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 10 ന് അഖിലേന്ത്യാ കിസാൻ സഭ ദേശിയ ജനറൽ സിക്രട്ടറി യും സി.പി. എം. കേന്ദ്ര കമ്മിറ്റി അംഗവുമായേ ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചൊക്ലിയിൽ പ്രവർത്തിക്കുന്ന കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റിയുമാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന്.സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ലിംഗനീതി മാർക്‌സിയൻ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ ഡോ. പ്രിയയും, സെക്യുലറിസം സങ്കൽപവും ഇന്ത്യൻ യാഥാർത്ഥ്യവും എന്ന വിഷയത്തിൽ ഡോ.എ.എം.ഷിനാസ്, ഇന്ത്യൻ അഥവാ ഭാരത ഭരണഘടനയിലെ രാഷ്ട്ര സങ്കൽപം എന്ന വിഷയത്തിൽ ഡോ.സുനിൽ പി. ഇളയിടവും സംസാരിക്കും. വർത്തമാന കാലത്ത് ഇന്ത്യ നേരിടുന്നെ വെല്ലുവിളികളെപറ്റി ജനങ്ങളെ ഓർമ്മപ്പെടുത്തുക കൂടി സെമിനാറിന്റെ ലക്ഷ്യമാണെന്ന് സംഘാടകർ പറഞ്ഞു. സെമിനാറിൽ പങ്കെടുക്കുന്നവർക്കായി ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. കെ.പി. വിജയൻ, ടി. ടി.കെ.ശശി, പവിത്രൻ മൊകേരി, എ.പി. സാവിത്രി, ഡോ.ടി.കെ.മുനീർ, സിറോഷ് ലാൽ ദാമോദരൻ, ടി.പി.ഷിജു എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.