കാർഷിക വികസന ബാങ്ക് ലോൺ ഓൺലൈനായി അടക്കാം സോഫ്റ്റ്വെയർ അവതരിപ്പിച്ച് ഇൻഫോപാർക്ക് കമ്പനി

കാർഷിക വികസന ബാങ്ക് ലോൺ ഓൺലൈനായി അടക്കാം സോഫ്റ്റ്വെയർ അവതരിപ്പിച്ച് ഇൻഫോപാർക്ക് കമ്പനി

കൊച്ചി: സംസ്ഥാനത്തെ 37 പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കുകളിലെ ലോണുകൾ ഓൺലൈനായി അടക്കാൻ സോഫ്റ്റ്വെയറുമായി ആലപ്പുഴ ചേർത്തല ഇൻഫോപാർക്കിലെ സോഫ്റ്റ്വെയർ കമ്പനി നൈസ് സിസ്റ്റംസ്. ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ ഷാജിമോഹൻ സോഫ്റ്റ്വെയർ ഔദ്യോഗികമായി പുറത്തിറക്കി.

സംസ്ഥാനത്ത് ആകെ 77 പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കുകളാണ് ഉള്ളത്. ഇതിൽ 37 ബാങ്കുകളിൽ ഇൻഫോപാർക്കിലുള്ള നൈസ് സിസ്റ്റംസിന്റെ സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. ഈ ബാങ്കുകളിൽ ഓൺലൈൻ പേമെന്റ് സംവിധാനം പ്രാബല്യമാകുന്നതോടുകൂടി വായ്പെടുത്തിട്ടുള്ളവർക്ക് ഇനി മുതൽ ബാങ്കിലെത്താതെ ലോൺ അടക്കാൻ കഴിയും. ഫെഡറൽ ബാങ്കുമായി ചേർന്ന് റിയൽ ടൈ ഓട്ടോമാറ്റിക്ക് ക്രഡിറ്റ് സൗകര്യത്തോടെ ഈ സോഫ്റ്റ്വെയർ വികസിപ്പിച്ചത് നൈസ് സിസ്റ്റം സി.ഇ.ഒ ബിനീഷ് ആണ്.

സംസ്ഥാനത്തെ കാർഷിക മേഖലയിൽ ദീർഘകാല, ഹ്രസ്വകാല അടിസ്ഥാനത്തിൽ വിവിധ വായ്പകൾ നൽകുന്ന കാർഷിവികസന ബാങ്കുകൾ ഓരോ സാമ്പത്തിക വർഷവും കോടിക്കണക്കിന് രൂപയാണ് വായ്പയായി നൽകി വരുന്നത്. ആധുനിക ബാങ്കിംഗ് സംവിധാനത്തിലേക്ക് ലക്ഷക്കണക്കിന് കർഷകരെ പ്രാപ്തമാക്കാനും അവരുടെ ഇടപാടുകൾ സുതാര്യമാക്കാനും പരിശോധിക്കാനും ഈ സൗകര്യം വഴി കഴിയും.

ഇൻഫോപാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ലോഞ്ചിങ്ങ് ചടങ്ങിന് ഇൻഫോപാർക്ക് ഡി.ജി.എം ശ്രീജിത്ത് ചന്ദ്രൻ .എസ് അധ്യക്ഷനായി. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് സാജൻ കെ.പി മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ബാങ്ക് ഡയറക്ടർമാർ അഡ്വ. ഫിൽസൺ മാത്യുസ്, ടി.എ നവാസ്, ആലത്തൂർ ബാങ്ക് പ്രസിഡന്റ് വി. പ്രഭാകരൻ, കൊച്ചി ബാങ്ക് പ്രസിഡന്റ് കെ.എൻ സുനിൽകുമാർ, നൈസ് സിസ്റ്റം മാനേജിംഗ് ഡയറക്ടർ ബിനീഷ് ചന്ദ്, ചാലക്കുടി ബാങ്ക് പ്രസിഡന്റ് ടി.കെ ആദിത്യവർമ്മ രാജ്, ഒറ്റപ്പാലം ബാങ്ക് പ്രസിഡന്റ് സുധാകരൻ, ആലപ്പുഴ ബാങ്ക് പ്രസിഡന്റ് വാഹിദ് എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *