കണ്ണങ്കണ്ടി ഗ്രൂപ്പ് ഇ-സ്റ്റോർ പ്രവർത്തനം ആരംഭിച്ചു

കണ്ണങ്കണ്ടി ഗ്രൂപ്പ് ഇ-സ്റ്റോർ പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: കണ്ണങ്കണ്ടി ഗ്രൂപ്പിന്റെ നെക്സ്റ്റ് ജനറേഷൻ ഷോറൂം കണ്ണങ്കണ്ടി ഇ-സ്‌റ്റോറിന്റെ സോഫ്റ്റ് ലോഞ്ച് തൊണ്ടയാട് ബൈപാസ് റോഡിൽ പി.കെ.ഗ്രൂപ്പ് ചെയർമാൻ പി.കെ.അഹമ്മദ് നിർവ്വഹിച്ചു. കേരളത്തിലെ ആദ്യത്തെ നെക്സ്റ്റ് ജനറേഷൻ ഷോറൂം ആണിതെന്ന് ചെയർമാൻ പരീദ് കണ്ണങ്കണ്ടി പറഞ്ഞു. ഡോൾബി അറ്റ്‌മോസ് ഫോർ കെ ഹോം സിനിമ, കസ്റ്റമൈസബിൾ ഹോം ഓട്ടമേഷൻ, ലൈഫ് സ്റ്റൈൽ പ്രൊഡക്ട്‌സ്, മോഡുലാർ കിച്ചനുകൾ, സ്മാർട് ഫോൺ, ലാപ്‌ടോപ്, ഗെയിമിങ് ഗാഡ്ജറ്റ്, സോളാർ സൊല്യൂഷൻസ് തുടങ്ങിയവയുടെ ലൈവ് ഡെമോയ്‌ക്കൊപ്പം കിച്ചൺ അപ്ലയൻസസ്, ഹോം ക്ലീനിങ് പ്രൊഡക്ട്‌സ് എന്നിവയുടെ വിപുലമായ ശേഖരവും ഷോറൂമിൽ ഉണ്ട്. കസ്റ്റമർ കെയറിനായി പ്രത്യേക ഡെസ്‌ക്ക് ഒരുക്കിയിട്ടുണ്ട്. പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് 10 പേർക്ക് നറുക്കെടുപ്പിലൂടെ ഓണം ബംപർ സമ്മാനമായി സ്വർണ്ണ കിരീടവും ഡയമണ്ട് പതിച്ച സ്വർണ നെക്ലെസും നേടാം. അടുത്ത നറുക്കെടുപ്പ് സെപ്റ്റംബർ 30ന്.

 

Share

Leave a Reply

Your email address will not be published. Required fields are marked *