ജഗന്നാഥ ക്ഷേത്രത്തിൽ ഇന്ന്
തലശ്ശേരി: ഗുരുദേവനാൽ പ്രതിഷ്ഠിതമായ ക്ഷേത്രവും, ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ ഗുരുദേവപ്രതിമ സ്ഥാപിക്കപ്പെടുകയും ചെയ്ത ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽമഹാസമാധി ദിനം ഇന്ന് വിപുലമായപരിപാടികളോടെആചരിക്കും.
കാലത്ത് ആറ്മണി മുതൽ അഖണ്ഡ ഭജനം. 7.15 ന് ഗുരുദേവപ്രതിമയിൽ അഭിഷേകം, അർച്ചന കാലത്ത് 7.30 നും, ഉച്ചക്ക് 12 മണിക്കും വിശേഷാൽ ഗുരുപൂജ 12.30 ഗുരുപ്രതിമയിൽ പുഷ്പാഞ്ജലി. സമൂഹസദ്യ.വൈ. 3.30 ന് മഹാസമാധി മുഹൂർത്തത്തിൽ കുടുംബസമേതം സമൂഹപ്രാർത്ഥന ‘ സമാധി മുഹൂർത്തത്തിൽ മുൻസിപ്പൽ സൈറൺ മുഴങ്ങും
ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിന്റെ ആഭിമുഖ്യത്തിൽ മഹാ സമാധി ദിനത്തിൽ കാലത്ത് 8മണിക്ക് ദീപാരാധന. തുടർന്ന് ഭജനം10 മണിക്ക് ഗുരുപൂജ തലശ്ശേരി ശ്രി ജഗന്നാഥ ക്ഷേത്രത്തിലെ ലജീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും
11. 30. അന്നദാനം, 3 .30 സമൂഹ പ്രാർത്ഥന എന്നിവയുണ്ടാകും.
പൊന്ന്യം ഗുരു ചരണാലയം മഠം
മഹാസമാധിദിനമായ ഇന്ന് ഉച്ചയ്ക്ക് അന്നദാനം, 3 മണിക്ക് ഗുരുപൂജ, സമൂഹപ്രാർത്ഥന .
തലശ്ശേരി കൈവട്ടം ശ്രീ നരനാരായണമഠം
ഗുരുപൂജ.7 മണി സമൂഹപ്രാർത്ഥന 12 മണി സമൂഹസദ്യ വിശേഷാൽ പൂജ 3.30 ദീപാരാധന