സൗദി വോളിബോൾ ഫെഡറേഷൻ വനിതാലീഗ്  ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

സൗദി വോളിബോൾ ഫെഡറേഷൻ വനിതാലീഗ് ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

റിയാദ്: സൗദി വോളിബാൾ ഫെഡറേഷന് കീഴിൽ കഴിഞ്ഞയാഴ്ച ജിദ്ദയിൽ ആരംഭിച്ച അഖില സൗദി വനിത വോളിബാൾ ലീഗ് ടൂർണമെൻറിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഇന്ന്ആരംഭിക്കും. റിയാദ് നാസിറിയയിലെ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തിലാണ് കളികൾ നടക്കുക. രാജ്യത്തെ എട്ട് പ്രമുഖ ടീമുകൾ അണിനിരന്ന ടൂർണമെൻറിലെ ആദ്യ റൗണ്ട് മത്സരത്തിൽ മികച്ച കളി പുറത്തെടുത്ത അൽസുൽഫി, അൽനസ്ർ, അൽഇത്തിഹാദ്, അൽറിയാദ് ക്ലബുകളാണ് സെമി ഫൈനലിൽ പ്രവേശിച്ചത്.

അഞ്ചും ആറും സ്ഥാനത്തിന് വേണ്ടി അൽഅഹ്‌ലി, അൽഹിലാൽ, ഖാദിസിയ, പോയിൻക്‌സ് ടീമുകൾ തമ്മിൽ മാറ്റുരക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ഉദ്ഘാടനവും ആറിന് രണ്ടാമത്തെ മത്സരവും നടക്കും. ഓരോ ദിവസവും രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുക. ഈ മാസം 26നാണ് ഫൈനൽ മത്സരം. 10 ലക്ഷം റിയാൽ പ്രൈസ് മണിയും ട്രോഫികളുമാണ് ടൂർണമെൻറിൽ സമ്മാനമായി നൽകുന്നത്. പ്രവേശനം സൗജന്യമാണെന്ന് സ്റ്റാർ റിയാദ് വോളിബാൾ കൊച്ചും സുൽഫി ക്ലബ് അസിസ്റ്റൻറ് കൊച്ചുമായ ഷിബു ബെൻ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *