യു.വിക്രമൻ അന്തരിച്ചു

യു.വിക്രമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും സി. ഉണ്ണിരാജയുടെ മകനും സി.പി.ഐ നേതാവുമായിരുന്ന യു. വിക്രമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം കോഡിനേറ്റിങ് എഡിറ്റർ, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മുൻ മന്ത്രി എം.വി രാഘവന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സി.പി.ഐ എം.എൻ സ്മാരകം ബ്രാഞ്ച് സെക്രട്ടറി, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി/പ്രസിഡന്റ്, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ, സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. സീതാ വിക്രമൻ ആണ് ഭാര്യ. മകൻ: സന്ദീപ് വിക്രമൻ.
ഭൗതികശരീരം വലിയവിള മൈത്രി നഗറിലെ വീട്ടിൽ നിന്നും ഉച്ചക്ക് രണ്ടിന് സി.പി.ഐ പട്ടത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലും 3.30ന് പ്രസ് ക്ലബിലും പൊതുദർശനത്തിന് വെച്ചശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *