ദുബൈ: പാസ്‌പോര്‍ട്ടില്ലാതെയും ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്രചെയ്യാന്‍ സൗകര്യമൊരുങ്ങുകയാണ് , ടെര്‍മിനല്‍ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ആദ്യഘട്ടത്തില്‍ ലഭ്യമാവുക. വര്‍ഷാവസാനത്തോടെ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം. പാസ്‌പോര്‍ട്ടിന് പകരം ബയോമെട്രിക്സും ഫേസ് റെകഗ്നിഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം നടപ്പാക്കുക.
യാത്രക്കാരുടെ മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചാണ് സംവിധാനം നടപ്പാക്കുന്നത്. കൂടുതല്‍ യാത്ര സൗകര്യത്തിനായി സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ ലഭ്യമാണെന്നതിനാല്‍. അവര്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ അവരുടെ പ്രൊഫൈലിങ് നടത്താനാകും. യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ബിഗ് ഡാറ്റയെ ഉപയോഗപ്പെടുത്തും. യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാന്‍ വിവിധ എയര്‍പോര്‍ട്ടുകള്‍ തയ്യാറായാല്‍ ഭാവിയില്‍ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.