സംസ്ഥാനത്ത്് പകർച്ചപ്പനി പടർന്നു പിടിക്കുന്നു.മൂന്നാഴ്ചയ്ക്കിടെ ഡങ്കിപ്പനി ബാധിച്ച് 22 പേർ മരിച്ചു. ഇരുപതു ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർ പനി ബാധിച്ച് ചികിൽസ തേടി. ആവർത്തിച്ചുണ്ടാകുന്ന ഡങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.
നിപയുടെ ആശങ്ക അകലുമ്പോൾ ഡങ്കിപ്പനി ജീവനെടുക്കുന്നു. ഇന്നലെ മാത്രം 89 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 141 പേരാണ് ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിൽസ തേടിയത്. 20 ദിവസത്തിനിടെയുണ്ടായ 3 പേരുടെ മരണം ഡങ്കിപ്പനി കാരണമാണ്. മഴ ശക്തമായതോടെയാണ് ഡങ്കിപ്പനി പിടിമുറുക്കുന്നത്. 20 ദിവസത്തിനിടയിലെ പനി ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരമാണ്. തിങ്കളാഴ്ച 8556 പേരും ചൊവ്വാഴ്ച 9013 പേരും ഇന്നലെ 8757 പേരും പനി ബാധിച്ച് ചികിൽസ തേടി. എലിപ്പനി ബാധിച്ച് 10 പേർ മരിച്ചു. കടുത്ത പനി ഉൾപ്പെടെ ലക്ഷണങ്ങളുണ്ടെങ്കിൽ സ്വയം ചികിൽസ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് .