തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ നാട്ടുകാർക്ക് പിഴയടക്കുന്ന പോലീസിന് തന്നെയാണ് എ.ഐ.ക്യാമറ പിഴയിട്ടിരിക്കുന്നത്. എ.ഐ. ക്യാമറ പ്രവർത്തനം ആരംഭിച്ചപ്പോൾ മന്ത്രി നൽകിയ ഒരു ഉറപ്പുണ്ടായിരുന്നു. ക്യാമറയ്ക്ക് വി.ഐ.പിയെന്നോ സാധാരണക്കാരൻ എന്നോ വേർതിരിവ് ഉണ്ടാവില്ല, നിയമലംഘനം ആര് നടത്തിയാലും ക്യാമറ കണ്ണുകൾ അത് പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നുമായിരുന്നു ആ ഉറപ്പ്.
്.മലയിൻകീഴ്, കാട്ടാക്കട പോലീസ് സ്റ്റേഷനുകളിലെ ജീപ്പുകളാണ് എഐ ക്യാമറയുടെ കണ്ണിൽ പതിഞ്ഞത്. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് രണ്ടു പോലീസ് സ്റ്റേഷനിലേക്കും പിഴ നോട്ടീസ് എത്തിയത്.
മുമ്പ് കെ.എസ്.ഇ.ബിയുടെ വാഹനങ്ങൾക്ക് എ.ഐ. ക്യാമറ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പും കെ.എസ്.ഇ.ബിയും പിഴയിടലും ഫ്യൂസൂരലുമായി നടത്തിയ ശീതയുദ്ധത്തിന് കേരള സമൂഹം സാക്ഷ്യം വഹിച്ചിരുന്നു. ഈ പ്രശ്നം പരിഹരിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് വാഹനത്തിനും പിഴ ചുമത്തിയിരിക്കുന്നത്.