കോഴിക്കോട്:ഇ-മാസ് എത്രയും വേഗം സ്ഥാപിച്ച് കോഴിക്കോട് വിമാനത്താവളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്നും
കരിപ്പൂരിലെ ഭൂപ്രകൃതി അനുസരിച്ച് വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നും മലബാർ ഡവലപ്‌മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോക്ടർ ഏ. വി. അനൂപ് മുഖ്യപ്രഭാഷണം നടത്തി. എം ഡി സി, യുഎഇ റീജിയൻ കൺവീനർ സി. ഏ. ബ്യൂട്ടി പ്രസാദ്, ഇൻഡോ അറബ് കോൺഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് എം വി കുഞ്ഞാമ്മു, കെസി മാത്യു മൂലപ്പാട്, ടി.പി.വാസു, സി വി ജോസി, നോവേക്‌സ് മൻസൂർ, എം ഡി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സെക്രട്ടറി പി ഐ അജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. സിസി മനോജ് സ്വാഗതവും, അജയൻ നന്ദി യും രേഖപ്പെടുത്തി.