25 കോടിയുടെ ബംപർ TE 230662 ടിക്കറ്റിന്

25 കോടിയുടെ ബംപർ TE 230662 ടിക്കറ്റിന്

പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം TE230662 എന്ന ടിക്കറ്റിന്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
റെക്കോർഡ് വിൽപ്പനയായിരുന്നു ഇത്തവണ. 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. അച്ചടിച്ചത് 85 ലക്ഷം ടിക്കറ്റുകൾ.
 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.
ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ്.
Share

Leave a Reply

Your email address will not be published. Required fields are marked *