വിളവെടുപ്പ് നടത്തി

വിളവെടുപ്പ് നടത്തി

കോഴിക്കോട് : നഗരത്തിൽ അരവിന്ദ് ഘോഷ് റോഡിൽ പ്രവർത്തിക്കുന്ന ദി കാലിക്കറ്റ് ടൗൺ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മെഡിക്കൽ കോളേജ് ഹൗസിംഗ് ബോർഡ് കോളനിക്കടുത്തുള്ള ഒരു ഏക്കർ സ്ഥലത്ത് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ടൗൺ ബാങ്ക് ചെയർമാൻ ടി വി നിർമ്മലൻ ചുരങ്ങ വിളവെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. ഒ എം ഭരദ്വാജ് അധ്യക്ഷനായി. ഡയറക്ടർമാരായ എ വി വിശ്വനാഥൻ, ടി രാധാകൃഷ്ണൻ , ടി വി കുഞ്ഞായിൻ കോയ, പി വി ശരത്, പി പി കനകലത എന്നിവർ സംബന്ധിച്ചു. ജനറൽ മാനേജർ ഈ സുനിൽകുമാർ സംസാരിച്ചു. ചുരങ്ങ, വെണ്ട, പച്ചമുളക്, ചീര, കയ്പ, വഴുതിന, പീച്ചിങ്ങ, തക്കാളി തുടങ്ങിയ വിളകളാണ് പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യുന്നത്. കൃഷിയിടത്തിൽ വച്ചു തന്നെ ജൈവ പച്ചക്കറിയുടെ വില്പനയും നടന്നു. നിപ മാനദണ്ഡം പാലിച്ചാണ് വിളവെടുപ്പും വില്പനയും നടത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *