മാഹി ജില്ലാ വനിതാ ലീഗ്  രൂപീകരിച്ചു

മാഹി ജില്ലാ വനിതാ ലീഗ് രൂപീകരിച്ചു

മാഹി: പള്ളൂർ സിഎച്ച് കോൺഫറൻസ് ഹാളിൽ ചേർന്ന കൺവെർഷനിൽ വനിതാ ലീഗ് മാഹിജില്ലാ കമ്മറ്റി രൂപീകരിച്ചു. മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡൻറ് പിടി കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വനിതാലീഗ് കണ്ണൂർ ജില്ലാ വൈ: പ്രസിഡൻറ് ഷെറിൻ ചൊക്ലി കൺവെൻഷൻ ഉൽഘാടനംചെയ്തു. കേരള സംസ്ഥാന എം എസ് എഫ് ഹരിത ജനറൽ കൺവീനർ അഫ്ഷീല ഷഫീക്ക്അഴിയൂർ, മുഖ്യ പ്രഭാ ഷണം നടത്തി. മുസ്ലിം ലിഗ് മാഹി ജില്ലാ ജ നറൽ സെക്രട്ടറി ഏവി ഇസ്മായിൽ സ്വാഗതം പറഞ്ഞു.പോണ്ടിച്ചേരി സംസ്ഥാന മുസ്ലിംലീഗ് നേതാവും എസ്ടിയു ദേശീയ വൈ: പ്രസിഡൻറുമായ പി.യൂസുഫ്, എം എസ് എഫ് ഹരിതാ അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഷംസിയ ഷംസുദ്ധീൻഎന്നിവർ സംസാരിച്ചു.
മാഹി ജില്ലാ വനിതാലീഗ് ഭാരവാഹികളായി നജ്മ ഇസ്മായിൽ(പ്രസിഡണ്ട്), സഫീറ റഫീക്ക്, നസീമഅബ്ദുൽ കാദർ, സൈറ ബാനു, സാജിദ റഫീക്ക് (വൈസ് പ്രസിഡൻറ്മാർ), മർസീന റഷീദ്(ജനറൽസെക്രട്ടറി), സറീന റഫീക്ക്, നസീമ അൽതാഫ്, ഷംസീന ഷംസീർ, ഷഹനാസ് ഇസ്മായി ൽ(ജോ: സെക്രട്ടറിമാർ), ആരിഫ സിറാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മുസ്ലിംലീഗ് മാഹി ജില്ല ട്രഷറർ അൽതാഫ് പാറാൽ നന്ദി പറഞ്ഞു. വനിതാ ലീഗ് ദേശീയ കമ്മറ്റിയുടെ പ്രവർത്തനം വ്യാപിപിക്കുന്നതിന്റെ ഭാഗമായി പോണ്ടിച്ചേരിയിലും സംസ്ഥാന കമ്മറ്റി ഉടൻ നിലവിൽ വരും.

 

Share

Leave a Reply

Your email address will not be published. Required fields are marked *