കൊച്ചി: കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ വിട പറഞ്ഞിട്ട് ഒക്ടോബര് 14നു മുപ്പത്തിഒന്ന് (31) വർ്ഷം ആകുന്നു. അദ്ദേഹത്തിന്റെ ചരമ വാർഷികം ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സുമായി സഹകരിച് കലാസാഗർ ഗുരുസ്മരണദിനമായി ആചരിക്കുന്നു.
ഒക്ടോബര് 14നു ചങ്ങമ്പുഴ പാർക്കിൽ വച്ച് നടക്കുന്ന അനുസ്മരണ യോഗത്തിൽ കെ. എൻ. നമ്പീശൻ അധ്യക്ഷത വഹിക്കും. കലാമണ്ഡലം കൃഷ്ണദാസ്, പ്രിൻസിപ്പൽ, മാർഗി തിരുവനന്തപുരം ഗുരുവിനു ശ്രദ്ധാഞ്ജലി നടത്തും. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജീവചരിത്രകാരനായ പ്രൊഫസർ കെ. പി. ബാബുദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ഡോക്ടർ കെ. ജി. പൗലോസ്, മുൻ വൈസ് ചാൻസലർ, കേരള കലാമണ്ഡലം വിശിഷ്ടാതിഥി ആയിരിക്കും.
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം ഗുരുശ്രേഷ്ഠരായ നാട്യാചാര്യൻ ആർ എൽ വി ദാമോദര പിഷാരോടിയെയും കഥകളി സംഗീത സാമ്രാട്ട് ചേർത്തല തങ്കപ്പ പണിക്കാരെയും കലാസാഗർ ആദരിക്കുന്നു. തുടർന്ന് പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന നാലുനോക്ക് പുറപ്പാടും മേളപ്പദവും ഉണ്ടായിരിക്കും.