തൃശ്ശൂർ:മന്ദാരം പബ്ലിക്കേഷന്റെ ബാനറിൽ മന്ദാരം ഡയറക്ടറും കവിയും എഴുത്തുകാരനുമായ റഷീദ് വെന്നിയൂരിന്റെ ‘കഥ പറയുന്ന തൂലിക’ ‘വേഴാമ്പൽ’ എന്നീ സാഹിത്യ കൃതികൾ പ്രകാശനം ചെയ്തു.തൃശ്ശൂർ കേരള സാഹിത്യ അക്കാഡമിയിൽ എഴുത്തുകാരൻ എടപ്പാൾ സി സുബ്രഹ്മണ്യൻ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവ്വഹിച്ചു.ചലച്ചിത്ര താരം രമ ദേവി അധ്യക്ഷത വഹിച്ചു. ഇരുപത്തിരണ്ട് എഴുത്തുകാരെ റൈറ്റ് മന്ദാരം അവാർഡ് നൽകി ആദരിച്ചു. ലോക കേരളസഭ അംഗം പി കെ കബീർ സലാല, റഷീദ് വെന്നിയൂർ സംസാരിച്ചു.’കഥ പറയുന്ന തൂലിക’ കവി ഫ്രെഡി പൗലോസും, ‘വേഴാമ്പൽ’ കവയത്രി പ്രിയാ രഞ്ജിതും പരിചയപ്പെടുത്തി. ചലച്ചിത്രതാരം രമാദേവി മന്ദാരത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി. നജീറ ഷെരീഫ്, അഡ്വ. അരവിന്ദാക്ഷൻ തനിക്കപറമ്പിൽ, ഷെറീന കെ എസ്, എളവൂർ വിജയൻ, സുഹ്റ ഗഫൂർ, ലിജി സോജൻ എന്നിവർ ആശംസകൾ നേർന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം എഴുത്തുകാർ സംഗമത്തിൽ പങ്കെടുത്തു.സൗഹൃദവും കവിയരങ്ങും അരങ്ങേറി. ഗോപിക അരവിന്ദ് സ്വാഗതവും, ജെൻസി ജെയ്സൺ നന്ദിയും പറഞ്ഞു.