എൽഐസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൂട്ടി കേന്ദ്ര സർക്കാർ

എൽഐസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൂട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രാലയം എൽഐസി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി 3 ലക്ഷം രൂപയിൽനിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഏജന്റുമാർക്കുള്ള ടേം ഇൻഷുറൻസ് പരിരക്ഷ നിലവിലെ 3000-10,000 രൂപയിൽനിന്ന് 25,000-1.5 ലക്ഷം രൂപയാക്കി ഉയർത്തി. രാജ്യത്ത് 13 ലക്ഷത്തോളം എൽഐസി ഏജന്റുമാർക്കും ഒരു ലക്ഷത്തോളം ജീവനക്കാർക്കും ഗുണകരമായ തീരുമാനങ്ങളാണിവ. ജീവനക്കാരുടെ കുടുംബ പെൻഷനും വർദ്ധിപ്പിച്ചു. .അവസാന ശമ്പളത്തിന്റെ 30% എന്ന ഏകീകൃത നിരക്കിലായിരിക്കും ഇനി കുടുംബ പെൻഷൻ. ഇതുവരെ ഇത് 15% ആയിരുന്നു. ഉപേക്ഷിച്ച ഏജൻസി പുനരാരംഭിച്ചാൽ പഴയ കമ്മിഷന് അർഹതയുണ്ടായിരിക്കും.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *