ലോകകേരളസഭ, മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്ക്

ലോകകേരളസഭ, മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്ക്

തിരുവനന്തപുരം: ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്. ഒക്ടോബർ 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശയാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. സമ്മേളനത്തിനായി കഴിഞ്ഞമാസം രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു.
വിദേശത്തുവെച്ച് രണ്ട് മേഖലാ സമ്മേളനങ്ങൾ നടത്താൻ നേരത്തേതന്നെ തീരുമാനിച്ചതായിരുന്നു. ഈ വർഷം ജൂണിൽ ലോക കേരളസഭാ സമ്മേളനം ന്യൂയോർക്കിൽ നടന്നിരുന്നു. രണ്ടാമത്തേതാണ് സൗദിയിൽ നടക്കാൻ പോകുന്നത്. അതോടൊപ്പംതന്നെ കേരളത്തിൽവെച്ച് പ്രധാന സമ്മേളനവും നടക്കുന്നുണ്ട്.
പരസ്യപ്രചാരണം, ലോകകേരള സഭയിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദഗ്ധരെ കണ്ടെത്താൻവേണ്ടിയുള്ള ചെലവ്, ഭക്ഷണം, മറ്റു രീതിയിലുള്ള ചെലവുകൾ എന്നിവയെല്ലാം പരിഗണിച്ചാണ് രണ്ടരക്കോടി രൂപ അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ലോകകേരളസഭയുമായുള്ള ആശയങ്ങൾ, പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികൾ എന്നിവയെല്ലാം ചിന്തിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുംവേണ്ടി മേഖലാ സമ്മേളനങ്ങൾ കൃത്യമായി നടക്കണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാരർ. അതുകൊണ്ടുതന്നെ സാമ്പത്തികപ്രതിസന്ധി ഉണ്ടെങ്കിൽപ്പോലും ലോകകേരളസഭയ്ക്കുവേണ്ടി ധനവകുപ്പ് പണം മാറ്റിവയ്ക്കും.
Share

Leave a Reply

Your email address will not be published. Required fields are marked *