നിപ: കൂടുതൽ ആശ്വാസം, ഹൈറിസ്‌ക് വിഭാഗത്തിലെ 61 പേരുടെ ഫലവും നെഗറ്റീവ്

നിപ: കൂടുതൽ ആശ്വാസം, ഹൈറിസ്‌ക് വിഭാഗത്തിലെ 61 പേരുടെ ഫലവും നെഗറ്റീവ്

കോഴിക്കോട്: നിപ ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിലൊരാൾ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്. മറ്റൊരു ആരോഗ്യ പ്രവർത്തകയും നെഗറ്റീവ് പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. കേന്ദ്രസംഘം ഇന്നും പരിശോധന തുടരും. ഇതിൽ ഒരു സംഘം ഇന്ന് ഡൽഹിയിലേക്ക് മടങ്ങും. കേന്ദ്രസംഘവുമായി ചർച്ച നടത്തിയതായും, കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *