തൃശൂർ:കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂരിൽ എട്ടു കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും ഇഡി റെയ്ഡ് നടത്തുകയാണ്. സിപിഎം സംസ്ഥാനസമിതി അംഗമായ എം.കെ.കണ്ണൻ തൃശൂർ സഹകരണ ബാങ്ക് പ്രസിഡണ്ടും കേരള ബാങ്ക് വൈസ് പ്രസിഡൻറുമാണ്.
കരുവന്നൂർ കേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാർ അയ്യന്തോൾ സഹകരണ ബാങ്കിലൂടെ നാൽപ്പതുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് മനോരമ ന്യൂസ് വാർത്തയ്ക്കു പിന്നാലെയാണ് പരിശോധന. സതീഷ് കുമാറിൻറെ ബെനാമികളുടെ വീടുകളിലും പരിശോധന. എ.സി.മൊയ്തീനെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് നടപടി. എം.കെ.കണ്ണൻറെ സാന്നിധ്യത്തിലാണ് ഇ.ഡി. പരിശോധന. കണ്ണന് സതീഷ്‌കുമാറുമായി ദീർഘകാലബന്ധം.