കേച്ചേരി ചിട്ടിക്കമ്പനി, പണം നഷ്ടപ്പെട്ടവർ മാർച്ച് നടത്തി

കേച്ചേരി ചിട്ടിക്കമ്പനി, പണം നഷ്ടപ്പെട്ടവർ മാർച്ച് നടത്തി

കൊല്ലം: പുനലൂർ ആസ്ഥാനമായുളള,സംസ്ഥാനമൊട്ടാകെ മുപ്പതിലധികം ശാഖകൾ ഉണ്ടായിരുന്ന  കേച്ചേരി ചിട്ടി കമ്പനിയുടെ തകർച്ചയ്ക്ക് പിന്നിൽ കെബി ഗണേഷ്‌കുമാർ എംഎൽഎയാണെന്ന ആരോപണവുമായി പണം നഷ്ടപ്പെട്ടവർ രംഗത്ത്. ഇഡിയും, ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്നും മുന്നൂറുകോടിയിലധികം രൂപയുടെ ക്രമക്കേടിൽ രാഷ്ട്രീയനേതാക്കൾക്ക് പങ്കുണ്ടെന്നുമാണ് ആക്ഷേപം. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കെബി ഗണേഷ്‌കുമാർ എംഎൽഎയുടെ പത്തനാപുരത്തെ ഓഫിസിലേക്ക് മാർച്ച് നടത്തി.
പട്ടാഴി സ്വദേശിനി ശ്രീകുമാരിക്ക് നാലുലക്ഷം രൂപയാണ് ലഭിക്കാനുളളത്. ഇങ്ങനെ ആയിരത്തിലധികം പേരുടെ പരാതിയാണ് കമ്പനിക്കെതിരെയുള്ളത്.
ആർ ബാലകൃഷ്ണപിളള ഉണ്ടായിരുന്നുവെങ്കിൽ സ്ഥാപനം തകരില്ലായിരുന്നുവെന്ന് നിക്ഷേപകർ. ആക്ഷൻ കൗൺസിൽ എംഎൽഎ ഓഫിസിലേക്ക് നടത്തിയ മാർച്ചിനെ പ്രതിരോധിക്കാൻ കേരള കോൺഗ്രസ് ബി പ്രവർത്തകരും പത്തനാപുരത്ത് പ്രകടനം നടത്തി. ആരോപണങ്ങളിൽ കെബി ഗണേഷ്‌കുമാർ എംഎൽഎ വിശദീകരണം നൽകിയിട്ടില്ല.
Share

Leave a Reply

Your email address will not be published. Required fields are marked *