കെ.എം.സി.സി. ഇടപ്പെട്ടു, ഉണ്ണികൃഷ്ണന്റെ ഗൾഫ് സമ്പാദ്യം തിരിച്ച് കിട്ടി

കെ.എം.സി.സി. ഇടപ്പെട്ടു, ഉണ്ണികൃഷ്ണന്റെ ഗൾഫ് സമ്പാദ്യം തിരിച്ച് കിട്ടി

ബദർ: കെഎംസിസിയുടെ ഇടപെടലിൽ പ്രവാസിക്ക് സമ്പാദ്യം തിരിച്ചു കിട്ടി. കൽപ്പറ്റ പുളിയർമല സ്വദേശി ഉണ്ണികൃഷ്ണനാണ് സമ്പാദ്യം തിരിച്ചു കിട്ടിയത്. പതിമൂന്ന് വർഷം സൗദിയിലെ ബലദിയയിൽ ജോലി ചെയ്യുകയായിരുന്ന ഉണ്ണികൃഷ്ണൻ എക്സിറ്റിൽ നാട്ടിലേക്ക് പോകുമ്പോൾ കമ്പിനിയിൽ നിന്ന് ലഭിക്കാനുള്ള പണം മറ്റൊരാളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ചുമതലപ്പെടുത്തിയ ആൾക്ക് പണം കൈമാറാതിരുന്ന കമ്പനി ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചു. പക്ഷേ, എക്സിറ്റിൽ നാട്ടിൽ പോയ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് ഇതിനോടകം ബ്ലോക്കായിരുന്നു. തുടർന്ന് കമ്പനിയുമായി ഇടപ്പെട്ട് രേഖകൾ കൈമാറിയെങ്കിലും പണം ലഭിച്ചില്ല.

തുടർന്ന് ഉണ്ണികൃഷ്ണൻ വയനാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റസാക്ക് കൽപ്പറ്റ വഴി കെഎംസിസിയുമായി ബന്ധപ്പെടുകയും ജിദ്ദ വയനാട് ജില്ല കെ.എം.സി.സി.കമ്മിറ്റി പ്രസിഡണ്ട് റസാക്ക് അണക്കായി,ബദർ കെ.എം സി.സി.കമ്മിറ്റി പ്രസിഡണ്ട് ഷംസുദ്ദീൻ കണ്ണമംഗലം തുടങ്ങിയവരുടെ ഇടപെടലിൽ ഉണ്ണി കൃഷ്ണന് പണം തിരികെ ലഭിക്കുകയും ചെയ്തു്. 2.75 ലക്ഷം രൂപയാണ് ഉണ്ണികൃഷ്ണന് ലഭിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *