ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമഭാവനയുടെയും പ്രതീകമായ ഓണവും പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പര്യായമായ ഈദും ഒന്നിച്ചാഘോഷിച്ചുകൊണ്ട് ‘കല(ആർട്ട്) കുവൈറ്റ്’ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു. സെപ്റ്റംബർ 15-ന് വെള്ളിയാഴ്ച അബ്ബാസിയ ഇമ്പീരിയൽ ഹാളിൽ സംഘടിപ്പിച്ച ഓണം-ഈദ് ആഘോഷം കുവൈറ്റ് സംരംഭകൻ സുധീർ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയ്‌സൺ ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാഗേഷ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ശിവകുമാർ നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകൻ സലിം കൊമ്മേരി, മീഡിയ സെക്രട്ടറി മുകേഷ് എന്നിവർ ആശംസകളർപ്പിച്ചു.പ്രോഗ്രാം ജനറൽ കൺവീനർ ജോണി, എക്‌സിക്യൂട്ടീവ് അംഗം ജ്യോതി ശിവകുമാർ, അമ്പിളി രാഗേഷ്, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരായ ഹമീദ് കേളോത്, ബഷീർ ബാത്ത, ബാബുജി ബത്തേരി, നജീബ്, ബിജു സ്റ്റീഫൻ, അരുൺ രാജഗോപാൽ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. കുവൈറ്റിലെ കലാ പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു. കലാ പരിപാടികൾക്ക് അനീച്ച ഷൈജിത്, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.