കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്  ആസൂത്രിത തട്ടിപ്പെന്ന് മഹേഷ് കൊരമ്പിൽ

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ആസൂത്രിത തട്ടിപ്പെന്ന് മഹേഷ് കൊരമ്പിൽ

കരുവന്നൂർ: സഹകരണ ബാങ്ക് ഇടപാടിൽ സിപിഎം ചതിച്ചെന്ന് സിപിഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഭരണസമിതി അറിയാതെയാണ് വലിയ ലോണുകൾ നൽകിയത്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും തട്ടിപ്പിന്റെ വിവരങ്ങൾ അറിയാമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളായ ലളിതനും സുഗതനും പറഞ്ഞു.സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനാണ് ബാങ്കിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. ഭരണ സമിതി അറിയാതെയാണ് ഇയാൾ വലിയ വായ്പകൾ പാസാക്കിയിരുന്നതെന്നും ഭരണ സമിതിയിലെ ഇവർ ആരോപിക്കുന്നു.
ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും. തങ്ങളെ ബലിയാടാക്കി മുതിർന്ന സി പി എം നേതാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനാലാണ് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതെന്നും ലളിതനും സുഗതനും പ്രതികരിച്ചു.
തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം,സിപിഐ നേതാക്കൾ അവഗണിച്ചു. ജയിൽ നിന്നിറങ്ങി സഹായം തേടിയപ്പോൾ സിപിഐ നേതാക്കളും തള്ളി. ഇ.ഡി അന്വേഷണത്തിലൂടെ തട്ടിപ്പിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കളുടെയടക്കം പങ്ക് പുറത്തു വരുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *