എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടത്തും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെയും എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാംപ് ഏപ്രിൽ മൂന്നു മുതൽ 17വരെയാണെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് ഒന്നു മുതൽ 26വരെ നടത്തും. ഈ മാസം നിശ്ചയിച്ചിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെൻറ് പരീക്ഷ ഒക്ടോബർ 9മുതൽ 16 വരെ നടത്തും. നിപ സാഹചര്യത്തിലാണ് പരീക്ഷാത്തീയതി മാറ്റിയത്. ഐ.ടി പൊതുപരീക്ഷ ഫെബ്രുവരി 1 മുതൽ 14വരെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ വിവിധ മേളകൾ:സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 16-20, തൃശൂർ,സ്‌പെഷൽ സ്‌കൂൾ കലോത്സവം നവംബർ 9-11, എറണാകുളം, ശാസ്‌ത്രോത്സവം നവംബർ 30 – ഡിസംബർ 3, തിരുവനന്തപുരം, സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4-8, കൊല്ലം

 

Share

Leave a Reply

Your email address will not be published. Required fields are marked *