മാഹി : പള്ളൂർ നോർത്ത് ഗവൺമെന്റ് എൽ പി സ്‌കൂളിൽ ഗ്രീൻഡേ ഉത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ കുരുന്നുകൾ സ്‌കൂൾ മുറ്റത്ത് പൂന്തോട്ടം ഒരുക്കി. സെപ്റ്റംബർ 15 വരെ രാജ്യത്തുടനീളം നടക്കുന്ന സ്വച്ഛതാ പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പ.ിച്ചുരക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തിൽ ഒരുക്കിയ പൂന്തോട്ടം കുട്ടികൾക്ക് നവ്യാനുഭവമായി. ഇതിനോടനുബന്ധിച്ച് പാഴ് വസ്തുക്കളിൽ നിന്നും സ്‌കൂളിലെ കുട്ടികൾ തന്നെ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും ശ്രദ്ധേയമായി. സ്‌കൂൾ ഹെഡ്മിസ്ട്രസ് റീന ചാത്തംപള്ളി സംസാരിച്ചു. സ്വച്ചതാ പക്ഷാചരണ പരിപാടിയുടെ കൺവീനറും അധ്യാപികയുമായ ആർ രൂപ, പി.ടി.മുഹസിന, ആർ രാക്കി, ശരണ്യ രവീന്ദ്രൻ, ജെ.സി കല, എം.ജോസ്‌ന എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.