സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണിക്ക് നീക്കം

സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണിക്ക് നീക്കം

ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനമൊഴിയും

 

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകും.മന്ത്രിസഭ രണ്ടര വർഷം പൂർത്തിയാകുന്ന മുറയ്ക്ക് ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനമൊഴിയണം.പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരിൽ ചിലരുടെ വകുപ്പുകളിൽ മാറ്റം വരാനും സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് അടുത്തയാഴ്ച നിർണായക യോഗങ്ങൾ ചേരും.മുൻ തീരുമാനപ്രകാരം കെ.ബി.ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്.സോളാർ വിവാദ പശ്ചാത്തലത്തിൽ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കണമോയെന്നതിൽ സി.പി.എം നേതാക്കൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. സ്പീക്കർ എ.എൻ ഷംസീർ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും വീണാ ജോർജ് സ്പീക്കറായേക്കുമെന്നാണ് സൂചന.

 

Share

Leave a Reply

Your email address will not be published. Required fields are marked *