മാഹി: പെൻഷൻ പറ്റിയവരെ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിൽ വീണ്ടും നിയമിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് മാഹി ഗവ.ഹൗസിന് മുന്നിൽ വിവിധ രാഷ്ട്രീയ, സാമുഹ്യ സംഘടനകളുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. സമീപകാലത്തൊന്നും മയ്യഴി കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങളാണ് ഗവ:ഹൗസിന് മുന്നിൽ അരങ്ങേറിയത്.
ഡി.വൈ.എഫ്.ഐ.യുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ പ്രകടനമായെത്തി ഗവ: ഹൗസിന് മുന്നിൽ സ്ഥാപിച്ച ബിരിക്കേഡുകൾ തകർത്ത് മൂന്നോട്ട് നീങ്ങി. ഇവരെ മെയിൻ ഗേറ്റിൽ പൊലീസ് ഗേറ്റടച്ച് തടഞ്ഞു. കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ കമ്മിറ്റി അംഗം ഫാസിൽ ഉദ്ഘാടനം ചെയ്തു.റോഷിത്ത്, നീരജ് ,രാജേഷ്, സുധീഷ് നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടധർണ്ണ രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.പി.രജിലേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ,അലി അക്ബർ ഹാഷിം, കെ.ഹരീന്ദ്രൻ, സത്യൻ കേളോത്ത്, പി.പി.വിനോദ് ,കെ.വി.ഹരീന്ദ്രൻ ആശാലത, പി.ടി.സി.ശോഭ, അബ്ദുൾ റഷീദ് സംസാരിച്ചു.
മാഹി മേഖലാസംയുക്ത അദ്ധ്യാപക രക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം ഷാനിദ് മേക്കുന്ന് ഉദ്ഘാടനം ചെയ്തു.കെ.വി.സന്ദീപ്, ഷിബു കാളാണ്ടി, സി.പി.അനിൽ നേതൃത്വം നൽകി.
മാഹി മേഖലാ റസിഡൻസ് അസോസിയേഷൻ നടത്തിയ ധർണ്ണ എം.പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. പി.വി.ചന്ദ്രദാസ്, എം.ശ്രീജയൻ ,ഷിനോജ് രാമചന്ദ്രൻ, അനുപമ സഹദേവൻ, രസ്ന, ടി.സിയാദ് നേതൃത്വം നൽകി.
ജനകീയ പ്രക്ഷോഭത്തെ വെല്ലുവിളിച്ച് അറുപത് കഴിഞ്ഞവർ അധികാരത്തിന്റെ തണലിൽ ജോലിയിൽ പ്രവേശിച്ചാൽ എന്ത് വില കൊടുത്തും അവരെ തടയുമെന്ന് ജനശബ്ദം മാഹി ജനറൽ സെക്രട്ടരി ഇ.കെ.റഫീഖ് സമരം ഉദ്ഘാടനം ചെയ്ത് മുന്നറിയിപ്പ് നൽകി.ടി.എം.സുധാകരൻ, കെ.ഷിബു,സോമൻ മാഹി, സതീശങ്കർ, ടി.എ.ലതീപ്, ഷാജി പിണക്കാട്ട്, സോമൻ ആനന്ദ്, ചാലക്കര പുരുഷു നേതൃത്വം നൽകി.
പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സി.ഐ.ബി.എം.മനോജ്, എസ്.ഐ.മാരായ റിനിൽകുമാർ, അജയ്, പി.പി.ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സേന സമരത്തെ നേരിടാൻ സജ്ജമായിരുന്നു.