ദുബായ്: ഫ്രാൻസിൽ നടന്ന 120 കിലോ മീറ്റർ ലോക മാരത്തോൺ കുതിര ഓട്ട മൽസരത്തിൽ ഫിനിഷ് ചെയ്ത ആദ്യത്തെ ഇന്ത്യക്കാരി എന്ന അഭിമാന നേട്ടത്തിന് നിദാ അൻജുംന് ഡൽഹിയിലെ ഹ്യുമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ( എച്ച്ആർഡിഎഫ് ) ഉപഹാരം ചെയർമാൻ ഡോ.ഹുസൈൻ മടവൂർ സമർപ്പിച്ചു. ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ മാതാവ് മിന്നത്ത് പിതാവ് ഡോ.അൻവർ അമീൻ ചേലാട്ട് എന്നിവരും കുടുംബ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കുട്ടിയെ നേരിൽ കണ്ട് അനുമോദിക്കുവാനും ഉപഹാരം നൽകാനും സാധിച്ചതിൽ ഡോ.ഹുസൈൻ മടവൂർ സന്തോഷം രേഖപ്പെടുത്തി. നിദ അൻജും നന്ദി രേഖപ്പെടുത്തി.