കെ.മോഹനൻ പ്രതിഷേധിച്ചു

മാഹി:അഭ്യസ്തവിദ്യരായ യുവതി യുവാക്കളോട് പുതുച്ചേരി സർക്കാർ കാണിക്കുന്ന കൊടുംക്രൂരതയുടെ മറ്റൊരു പതിപ്പാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ പുറത്തിറക്കിയ ഞെട്ടിക്കുന്ന ഉത്തരവെന്നും ബി.എഡ്ഡും, ടി.ടി.സി.സിയും പൂർത്തികരിച്ച് ഒരുജോലിക്ക് സർക്കാറിന്റെ വിളിയും കാത്ത് നിൽക്കുമ്പോഴാണ് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത സർക്കാറിന്റെ ഈ ക്രുരമായ നിലപാട് ഉണ്ടായിട്ടുള്ളതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.മോഹനൻ പറഞ്ഞു. പെൻഷൻ പറ്റിയ ഒര അദ്ധ്യാപകനും ഇത്തരം ജോലിക്ക് വേണ്ടി തയ്യാറാവാൻ പാടില്ലെന്നും,അവർ തന്നെ പഠിപ്പിച്ച് ഉയർത്തി ബിരുദ ധാരികളാക്കിയ ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പിന് പെൻഷൻ പറ്റിയ ഗുരുനാഥന്മാർ തന്നെ വിലങ്ങ് തടിയാകാൻ പാടില്ലെന്നും മോഹനൻ അഭ്യർത്ഥിച്ചു. ഉദ്യോഗാർത്ഥികളുടെ അന്നം മുട്ടിക്കുന്ന സർക്കാറിന്റെ ഇത്തരം തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *