തൃശ്ശൂർ: മന്ദാരം പബ്ലിക്കേഷന്റെ ‘കഥ പറയുന്ന തൂലിക’, ‘ വേഴാമ്പൽ’ എന്നീ സാഹിത്യ കൃതികളുടെ പ്രകാശനവും സാഹിത്യ സംഗമവും സെപ്റ്റംബർ 17 ഞായർ ഉച്ചക്ക് രണ്ട് മണിക്ക് കേരള സാഹിത്യ അക്കാദമി തൃശ്ശൂരിൽ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ എഴുത്തുകാർ പങ്കെടുക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം രമ ദേവി അധ്യക്ഷത വഹിക്കും, എഴുത്തുകാരൻ എടപ്പാൾ സി സുബ്രഹ്‌മണ്യൻ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവ്വഹിക്കും.ലോക കേരളസഭ അംഗം പി കെ കബീർ സലാല, കവി എ.ടി. അബൂബക്കർ മുഖ്യാതിഥികളായിരിക്കും. ഇരുപത്തിരണ്ട് എഴുത്തുകാരെ റൈറ്റ് മന്ദാരം അവാർഡ് നൽകി ആദരിക്കുമെന്നും മന്ദാരം ഡയറക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂർ , ചലിച്ചിത്ര താരം രമ ദേവി, കവി ഫ്രെഡി പൗലോസ്, കവയത്രി ഗോപിക അരവിന്ദ്, ഡോ. ക്ലാരിസ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.