കോഴിക്കോട്: വർണ്ണം 2023 സ്‌കൂൾ കലോത്സവത്തിന് കാലിക്കറ്റ് ഗേൾസ് സ്‌കൂളിൽ തുടക്കം കുറിച്ചു. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഫെയിം കുമാരി ദേവനന്ദ എം എസ് കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ.ടി നാസർ അധ്യക്ഷത വഹിച്ചു. ബേപ്പൂർ സുൽത്താൻ, ഇ മൊയ്തു മൗലവി, എസ് കെ പൊറ്റക്കാട്, എം ടി വാസുദേവൻ നായർ,കെ.ടി മുഹമ്മദ് എന്നീ സാഹിത്യകാരന്മാരുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട 5 വേദികളിലായിട്ടാണ് കൗമാര കലോത്സവത്തിന് തിരശ്ശീല ഉയർന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂളിലെ 20 കലാകാരികളുടെ നേതൃത്വത്തിൽ ഓപ്പൺ ക്യാൻവാസും സംഘടിപ്പിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എംകെ സൈനബ ടീച്ചർ, പ്രിൻസിപ്പാൾ പി എം ശ്രീദേവി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം എസ് വി ശബാന ടീച്ചർ,പിടിഎ വൈസ് പ്രസിഡന്റ് നസീമ, വിദ്യാർത്ഥി പ്രതിനിധി ആമിന ഷെറിൻ എസ്.പി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ എം. അബ്ദു സ്വാഗതവും കലോത്സവം ജനറൽ കൺവീനർ എം കെ ഫൈസൽ നന്ദിയും പറഞ്ഞു. ഹൈസ്‌കൂൾ, യുപി, ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗം, കൺവീനർമാരായ ഹസീന റഹ്‌മത്ത് പി വി.ഹുദ അഹമ്മദ്, നൂഹ്. കെ, ലൈല. പി എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകുന്നു. ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഎച്ച്എസ്ഇ, യു പി വിഭാഗം സ്റ്റാഫ് സെക്രട്ടറിമാരായ നുബീല എൻ, ശ്രീകല പി എം,, സാബിർ കെ എം, ഫാത്തിമ കെ ആശംസകൾ അർപ്പിച്ചു.