മോസ്‌കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് പുട്ടിൻ പറഞ്ഞു. റഷ്യയുടെ തുറമുഖ നഗരമായ വ്‌ലാഡിവോസ്റ്റോക്കിൽ എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ നിർമിത കാറുകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരമായി നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നേരത്തെ തന്നെ ഇതിന് മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ് ഇന്ത്യ പോലുള്ള നമ്മുടെ കൂട്ടാളികളുമായി കിടപിടിക്കണം. ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഇന്ത്യൻ നിർമിത വാഹനങ്ങൾ നിർമിക്കാനും ഉപയോഗിക്കാനുമാണ്. നമുക്ക് റഷ്യൻ നിർമിത വാഹനങ്ങൾ ഉണ്ട്, അത് നമ്മൾ ഉപയോഗിക്കണം’- പുട്ടിൻ പറഞ്ഞു.