ദോഹ: മൊറോക്കോയിലെ ഭൂകമ്പ ദുരിത ബാധിത മേഖലയിൽ രക്ഷാ പ്രവർത്തനത്തോടൊപ്പം,ആശുപത്രിയിലെത്തി ഖത്തർ സൈനികർ രക്തം ദാനം ചെയ്തു മാതൃകയായി ഖത്തറിന്റെ സഹായങ്ങൾക്ക് കഴിഞ്ഞ ദിവസം മൊറോക്കോ നന്ദി അറിയിച്ചിരുന്നു.
മൊറോക്കോയെ നടുക്കിയ ഭൂകമ്പത്തിന് പിന്നാലെ തന്നെ വിദഗ്ധ പരിശീലനം ലഭിച്ച ലഖ്വിയയുടെ രക്ഷാദൌത്യ സംഘത്തെ അമീർ ദുരിത മേഖലയിലേക്ക് അയച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനുള്ള വാഹനവും ഉപകരണങ്ങൾക്കുമൊപ്പം അവശ്യമരുന്നുകളുമായാണ് സംഘമെത്തിയത്. എന്നാൽ ദുരന്തം കൂടുതൽ ബാധിച്ച മാരിക്കേഷിലെ ആശുപത്രികളിൽ രക്തം ആവശ്യമായി വന്നതോടെയാണ് സൈനികർ രക്തദാനം ചെയ്യാനെത്തിയത്.
ഖത്തരി സൈനികരുട സന്നദ്ധതയെ ആശുപത്രി അധികൃതർ അഭിനന്ദിച്ചു. ഇതോടൊപ്പം സഹായങ്ങളുമായി ഖത്തർ ചാരിറ്റിയും റെഡ് ക്രസന്റ് സൊസൈറ്റിയും സജീവമാണ്.ഖത്തർ റെഡ് ക്രസന്റ് 10 ലക്ഷം റിയാൽസഹായവും ഖത്തർ ചാരിറ്റി ഫീൽഡ് പ്രവർത്തകർ ദുരന്തമേഖലയിൽ അവശ്യ വസ്തുക്കളുമായി കർമ്മനിരതരാണ്.