മാഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി മാഹി മേഖലയിലെ വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ബുക്ക് ലെറ്റുകൾ മാഹി എം എൽ എ രമേശ് പറമ്പത്ത് കണക്കെടുപ്പിന് നിയോഗിച്ച അംഗൻവാടി ജീവനക്കാർക്ക് വിതരണം’ ചെയ്തു.റിട്ട: ചെന്നൈ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെ.കെ.ശശിധരൻ,റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ, മാഹി നഗരസഭ കമ്മീഷണർ എസ്.ഭാസ്കരൻ, റിട്ട. ജില്ലാ ജഡ്ജ് രാമഭദ്രൻ, നോഡൽ ഓഫീസർ പി.കെ.ഷൈമജ, വെൽഫെയർ ഓഫീസർ ഇൻ ചാർജ് ജി.നിജേഷ് എന്നിവർ പങ്കെടുത്തു.