മാഹി: വ്യാപാര വ്യവസായ തൊഴിൽ മേഖലയുടെ സംരക്ഷണാർത്ഥം മാഹി വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മാഹി സിവിൽ സ്റ്റേഷനിൽ ധർണ്ണ സമരം നടത്തും. മാഹിപ്പാലത്തിന്റെയും റോഡിന്റെയും ശോചനീയാവസ്ഥ കാരണമുണ്ടാവുന്ന ഗതാഗത കുരുക്ക് മാഹിയിലെ വ്യാപാരത്തെ സാരമായി ബാധിച്ചിരിക്കയാണ്. മാഹിയിലെ വ്യാപാരികളിൽ നിന്നും വർഷത്തിൽ 300 കോടിയോളം രൂപ നികുതിയിനത്തിൽ പിരിച്ചെടുക്കുന്ന സർക്കാർ മാഹിയെ പുർണ്ണമായും അവഗണിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഷാജി പിണക്കാട്ട്, ഷാജു കാനത്തിൽ, കെ.കെ.ശ്രീജിത്ത്, ടി.എം.സുധാകരൻ എന്നിവർ സംബന്ധിച്ചു.