കുവൈത്തിൽ നിയമം കർശനം

കുവൈത്തിൽ നിയമം കർശനം

4,751 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി

 

കുവൈത്ത്:34,751 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്‌മെന്റ് അറിയിച്ചു. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്രയും ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയത്. ലൈസൻസ് ലഭിച്ചതിന് ശേഷം തൊഴിൽ മാറുകയും ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്തതിനാണ് നടപടി.റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ വിവിധ നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ട 18,486 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അനധികൃത താമസക്കാർക്കും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലാളികൾക്കും അഭയം നൽകുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും
വരും ദിവസങ്ങളിലും നിയമം ലംഘിക്കുന്നവരെ പിടികൂടാൻ രാജ്യത്തുടനീളം സുരക്ഷാ കാമ്പയിൻ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *