ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ചെളിയിൽ മുക്കിക്കൊന്നു

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ചെളിയിൽ മുക്കിക്കൊന്നു

കാസർകോട്: ഉപ്പള പച്ചിലമ്പാറ കോളനിയിൽ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയാണ് തന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്നത്. സുമംഗലി ഭർത്താവ് സത്യനാരായണനോട് പിണങ്ങി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെയും എടുത്ത് വീടുവിട്ടത്. ഇവരെ കണ്ടെത്താനായി വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ സുമംഗലിയെ കണ്ടെത്തി. മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ ചെളിയിൽ എറിഞ്ഞ് കൊന്നതായി സുമംഗലി വീട്ടുകാരോട് പറഞ്ഞു. കുഞ്ഞിനെ മംഗൽപാടി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം സിഐ ടിപി രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിക്ക് മാനസിക പ്രശനങ്ങൾ ഉണ്ടോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സത്യനാരായണനും ഭാര്യ സുമംഗലിയും സ്ഥിരമായി വഴക്കിടാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.

 

.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *