തിരുവനന്തപുരം:ഭരണപക്ഷത്തോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ.ഷംസീർ. ഗ്രോ വാസു മുദ്രാവാക്യം വിളിച്ചപ്പോൾ പൊലീസ് വായ് പൊത്തിയതിനെ നിങ്ങൾ കമ്യൂണിസ്റ്റുകാരല്ലേയെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തോട് പ്രതിഷേധിച്ച് ഭരണപക്ഷം രംഗത്തെത്തുകയും മന്ത്രിമാർ ഉച്ചത്തിൽ ബഹളംവെക്കുകയും ചെയ്തു. ബഹളം നിർത്താൻ സ്പീക്കർ ആവർത്തിച്ച് പറഞ്ഞിട്ടും മന്ത്രിമാർ വഴങ്ങിയില്ല. മന്ത്രിയെ സംസാരിക്കാൻ അനുവദിക്കാമെന്ന് ദേഷ്യത്തോടെ സ്പീക്കർ പറഞ്ഞു. ഇതിനിടെ, പി.കെ.കുഞ്ഞാലിക്കുട്ടിക്ക് സംസാരിക്കാൻ അവസാരം നൽകാത്തതിനൊചൊല്ലി തർക്കമുണ്ടാവുകയും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് ഇറങ്ങിപ്പോയ കോൺഗ്രസ് അംഗങ്ങൾ തിരിച്ചെത്തുകയും ചെയ്തു.വാക്ക്ഔട്ട് നടത്തിയവർ എന്തിന് തിരിച്ചുവന്നുവെന്ന് സ്പീക്കർ ചോദിച്ചു. ഇറങ്ങിപ്പോയവർ പോകണം, പുതിയ കീഴ്വഴക്കം സൃഷ്ടിക്കരുത്. ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ലീഗിന് ശേഷിയുണ്ടെന്നെന്നും അദ്ദേഹം പറഞ്ഞു.