ന്യൂഡൽഹി:എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി വീണ്ടും 18 ലേക്ക് നീട്ടി. ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. മുഖ്യമന്ത്രി ഊർജ വകുപ്പു സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് ഉൾപ്പെടെ മൂന്നുപേരെ കുറ്റ വിമുക്തരായ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഏപ്രിൽ 24നാണ് ലാവ്‌ലിൻ കേസുകൾ അവസാനം ലിസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിനു മുൻപാകെ ഹർജികൾ പരിഗണനയ്ക്കു വന്നെങ്കിലും വാദത്തിലേക്കു കടന്നില്ല. ഈ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറിയതും ജസ്റ്റിസ് ഷാ വിരമിച്ചതും പരിഗണിച്ചാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.