കുവൈറ്റ്:ഫണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി ആദർശ് സൈ്വക ഉദ്ഘാടനം നിർവ്വഹിച്ചു. ഫോക്ക് പ്രസിഡണ്ട് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനന്ത എസ്.ആർ അയ്യർ മുഖ്യാതിഥി ആയിരുന്നു.. അൽമുല്ല എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, ഫോക്ക് ട്രഷറർ സാബു ടി.വി, ഉപദേശക സമിതി അഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്‌സൺ സജിജ മഹേഷ്, ബാലവേദി കൺവീനർ ജീവാ സുരേഷ് എന്നിവർ ആശംസകൾ നേർന്നു. തന്റെ ആദ്യ ഓണാനുഭവം ആണ് ഇതെന്നും, ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീ നാരായണ ഗുരു സന്ദേശം പോലെ എല്ലാ ഇന്ത്യക്കാരെയും ഒരേ പോലെ കാണാൻ ഈ വിളവെടുപ്പ് ഉത്സവം പോലുള്ള ആഘോഷ പരിപാടികൾക്ക് സാധിക്കട്ടെ’ എന്നും സ്ഥാനപതി ആംസിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ 1300 -ൽ അധികം ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു. മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധകലാപരികൾ, ഗാനമേള എന്നിവ ഓണാഘോഷത്തിന് കൊഴുപ്പേകി.കലാ പരിപാടികൾ പങ്കെടുത്തവർക്ക് മൊമെന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ. സ്വാഗതവുംം പ്രോഗ്രാം കൺവീനർ രജിത് കെ.സി.നന്ദിയും പറഞ്ഞു .