നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ  പങ്ക് നിർണ്ണായകം: മന്ത്രി അഹമ്മദ് ദേവർകോവിൽ

നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം: മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: നവ കേരള നിർമ്മിതിയിൽ കേരളത്തിലെ പ്രവാസികൾക്കുള്ള പങ്കു നിർണ്ണായകമാണെന്ന് കേരള തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാനത്തെ ഇന്നത്തെ നിലയിലേക്ക് വികസിപ്പിച്ചത് പ്രവാസികളാണ്, പ്രതിസന്ധികളിലൂടെ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന പ്രവാസികളെ ചേർത്തു പിടിച്ചത് സംസ്ഥാന സർക്കാരാണ്. കേന്ദ്രസർക്കാർ പാടെ അവഗണിക്കുകയാണ് ചെയ്തത്. കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാർ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, സംസ്ഥാന സെക്രട്ടറി പി. സൈതാലിക്കുട്ടി, ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാൽ, ട്രഷറർ എം. സുരേന്ദ്രൻ, സംസ്ഥാന വൈ. പ്രസിഡന്റ് ഷാഫിജ പുലാക്കൽ, സംസ്ഥാന കമ്മറ്റി അംഗം സലിം മണാട്ട്, ലോക കേരള സഭാഗം പി. കെ കബീർ സലാല, വനിതാ ജില്ലാ പ്രസിഡന്റ് സൈനബ സലിം, ട്രഷറർ വിമല നാരായണൻ, എന്നിവർ പങ്കെടുത്തു. കുന്നുമ്മൽ ഏരിയ സെക്രട്ടറി പി അശോകൻ സ്വാഗതം പറഞ്ഞു.പ്രവാസ ലോകത്തെ സമഗ്ര സംഭാവനയ്ക്ക് ബാദുഷ കടലുണ്ടി, അഹമ്മദ് കുട്ടി അരളയിൽ ഖത്തർ മോയിൻ ഖത്തർ, കെ. കെ ശങ്കരൻ എന്നിവരെ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉപഹാരം നൽകി ആദരിച്ചു. ക്ഷേമ പദ്ധതികളും കേരള സർക്കാരും, പ്രവാസി സംഘം സംഘടനയും വിപുലീകരണവും, സഹകരണ മേഖലയും സംരംഭകത്വവും-സാധ്യതകളും പരിമിതികളും എന്നീ വിഷയങ്ങളിൽ കെ ബാബുരാജൻ, പി. സൈതാലിക്കുട്ടി, ടി. പി ശ്രീധരൻ, ഐ ഗിരീഷ് എന്നിവർ ക്ലാസുകളെടുത്തു. ഞായറാഴ്ച ക്യാമ്പ് സമാപിക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *