തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് തിരിച്ചടി. കെ.ബാബുവിന് എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ.ബാബു ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ഹൈക്കോടതിയിലെ നടപടി ക്രമങ്ങൾ തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. സ്റ്റേ ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കേസ് വാദം കേൾക്കുന്നതിന് തടസമില്ല .കെ.ബാബുവിൻറെ ഹർജിയിൽ സുപ്രീംകോടതി പിന്നീട് വിശദമായ വാദം കേൾക്കും.