ന്യൂഡൽഹി: രാജ്യത്ത് പുതിയ ഡീസൽ കാറുകൾ വാങ്ങുമ്പോൾ 10 ശതമാനം അധിക ജിഎസ്ടി ഈടാക്കണമെന്ന് ശുപാർശ ചെയ്ത് കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഡീസൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു മൂലം ഉണ്ടാകുന്ന മലിനീകരണം വർധിച്ചതിനാലാണ് ഡീസൽ കാറുകളുടെ എണ്ണത്തിൽ കുറവു വരുത്താൻ ഡീസൽ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി് വ്യക്തമാക്കിയത്. 2014 മുതൽ ഡീസൽ കാറുകളുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉപ്ദാനത്തിന്റെ 52 ശതമാനമായിരുന്നു 2014 ഡീസൽ കാറുകളെങ്കിൽ ഇപ്പോഴത് 18 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓട്ടോമൊബൈൽ വ്യവസായം വളരാനുള്ള നടപടികൾ എല്ലാ തലത്തിലും എടുക്കേണ്ടതുണ്ട്് .ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് ഇത്തരം നടപടികൾക്കേ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഗഡ്കരി വ്യക്തമാക്കി.