കോഴിക്കോട്: ഇൻറർനാഷണൽ മില്ലറ്റ് വർഷത്തോടനുബന്ധിച്ച് മില്ലറ്റിന്റെ(ചെറുധാന്യത്തിൻറെ) പ്രാധാന്യം ജനങ്ങളിലെത്തിക്കാനായി കാലിക്കറ്റ് ഗേൾസ് ഹൈസ്‌കൂളിൽ മില്ലറ്റ് മേള നടത്തി.പ്രിൻസിപ്പൽ അബ്ദു എം ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പി.ടി.എ പ്രസിഡണ്ട് എ.ടി. അബ്ദുൽ നാസർ എൻ.എസ്.എസ് ജില്ലാകൺവീനർ ഫൈസൽ എം.കെ, നസീമ,മുഹമ്മദ്, മുനീർ, ഇസ്ഹാഖ് .കെ.വി, ഷഹീന.ഇ.കെ, സ്വാബിർ എന്നിവർ ആശംസകളർപ്പിച്ചു.വളണ്ടിയർ റമീഷ മില്ലറ്റുകളുടെ പോഷക ഗുണങ്ങളെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തിൽ ഇവ വഹിക്കുന്ന പങ്കിനെപ്പറ്റിയും വിശദീകരിച്ചു.രോഗങ്ങളെ അകറ്റിനിർത്താൻ ഇവയുടെ സ്ഥിരമായ ഉപയോഗം കൊണ്ട് സാധിക്കുമെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്ന് റമീഷ വിശദീകരിച്ചു .തിന,കുതിരവാലി,റാഗി,ചാമ,വരക് തുടങ്ങിയ മില്ലറ്റുകളുടെയും ഇവ കൊണ്ടുണ്ടാക്കിയ കേക്ക്,പുഡ്ഡിംഗ്,ഫ്രൈഡ് റൈസ് ,നൂഡിൽസ്,പുട്ട്,ദോശ ,സാലഡ്,സ്മൂത്തി, പായസം, ജ്യൂസ് തുടങ്ങിയവയുടെ പ്രദർശനവും വിൽപനയും നടന്നു.