കോട്ടക്കൽ: ആര്യവൈദ്യൻ പി.മാധവവാരിയർ സ്മാരക സ്വർണ്ണമെഡലിന് ഡോ.എം.സുഭാഷ് (വൈദ്യരത്‌നം പി.എസ്.വാരിയർ ആയൂർവേദ കോളേജ്, കോട്ടക്കൽ) അർഹനായി. അഖില കേരളാടിസ്ഥാനത്തിൽ ആയൂർവേദ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രബന്ധാവതരണ മത്സരം നടത്തിയാണ് ജേതാവിനെ കണ്ടെത്തിയത്. ഡോ.രസിജ രാജനാണ്(വൈദ്യരത്‌നം പി.എസ്.വാരിയർ ആയൂർവേദ കോളേജ് കോട്ടക്കൽ) രണ്ടാം സ്ഥാനം. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ആദ്യ മാനേജിംഗ് ട്രസ്റ്റിയായിരുന്ന ആര്യവൈദ്യൻ പി.മാധവവാരിയരുടെ സ്മരണയ്ക്കായി 2009 മുതൽ ആരംഭിച്ചതാണ് ഈ പ്രബന്ധാവതരണ മത്സരം.
ഡോ.പ്രശാന്ത് എ.എസ്(പ്രിൻസിപ്പാൾ, ആയൂർവേദ മഹാവിദ്യാലയ, ഹുബ്ബള്ളി, കർണ്ണാടക), ഡോ.വൽസ എ.കെ(റിട്ട.പ്രൊഫ.ശ്രീശങ്കര കോളേജ്, കാലടി), ഡോ.നാരായണൻ നമ്പി(പ്രിൻസിപ്പാൾ, അഷ്ടാംഗ ആയൂർവേദ കോളേജ്, കൂറ്റനാട്), ഡോ.ഇടൂഴി ഉണ്ണികൃഷ്ണൻ(മെഡിക്കൽ ഡയറക്ടർ ആന്റ് അഡി.ചീഫ് ഫിസിഷ്യൻ, ഇടൂഴി ആയൂർവേദ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ, കണ്ണൂർ), ഡോ.ജിതേഷ് എം.കെ (ആര്യവൈദ്യശാല, കോട്ടക്കൽ) എന്നിവരായിരുന്നു വിധികർത്താക്കൾ.
ഒക്ടോബർ 15ന് തൃശൂരിൽ നടക്കുന്ന 60-ാമത് ആയൂർവേദ സെമിനാറിൽ പുരസ്‌കാര സമർപ്പണം നടക്കും.