ഫറോക്ക്: മുസ് ലിം സമുദായത്തിനകത്തും മതസാമുദായിക സംവിധാനങ്ങൾക്ക് മേൽ ഉള്ള സ്വാധീനവും സാമൂഹികതയും കൊണ്ട് കേരള രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യമാകാൻ ലീഗിന് സാധിച്ചിട്ടുണ്ടന്ന് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.മുസ്ലിം ലീഗ് ബേപ്പൂർ നിയോജക മണ്ഡലം ശിഹാബ് തങ്ങൾ അനുസ്മരണവും ക്യൂഎം.സി ആദരവും ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ ആലിക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ അഹമ്മദ് കോയ സ്വാഗതം പറഞ്ഞു.എപി ഉണ്ണികൃഷൻ അനുസ്മരണ പ്രഭാഷണം നടത്തി. ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് കളക്ഷനിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പഞ്ചായത്ത്/മുനിസിപ്പൽ,മേഖല കമ്മിറ്റികൾക്കും ശാഖാ ഡിവിഷൻ കമ്മറ്റികൾക്കും ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉപഹാരവും , ക്വാട്ട പൂർത്തിയാക്കിയ മുഴുവൻ കമ്മിറ്റികൾക്കും വേദിയിൽ വെച്ച് ജില്ലാ കമ്മിറ്റിയുടെയും നിയോജക മണ്ഡലം കമ്മറ്റിയുടെയും സർട്ടിഫിക്കറ്റുകൾ അദ്ദേഹം സമ്മാനിച്ചു. എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, ഒ.പി നസീർ,എം കുഞ്ഞാമുട്ടി ,യു.പോക്കർ ,പി.കെ ജാഫർ,എം.ഐ മുഹമ്മദ്, സഹീർ നല്ലളം, വീരാൻ വേങ്ങാട്ട്, എം.വി ബീരാൻ കോയ ഹാജി, വി.പി അബ്ദുൽ ജബ്ബാർ, ടി.പി സലീം, സി.വി ബാവ ,മജീദ് അമ്പലം കണ്ടി, എൻ.സി അബ്ദുൽ റസാഖ്, അഷറഫ് വേങ്ങാട്ട് , എം.മുഹമ്മദ് കോയ ഹാജി, ടി.പി ആരിഫ് തങ്ങൾ, എൻസി ഹംസക്കോയ, അഡ്വ: കെ.എം ഹനീഫ, പി.കെ അസീസ് മാസ്റ്റർ, എൻ.കെ ബിച്ചിക്കോയ, എം മൊയ്തീൻകോയ, ബി അഷറഫ്, സി നൗഫൽ, ഷഫീഖ് അരക്കിണർ, പി.വി അൻവർ ഷാഫി, അനീസ് തോട്ടുങ്ങൽ, കെ.പി മുഹമ്മദലി, കെ.പി പോക്കർ കുട്ടി, കെ.വി ഷരീഫ്, കെ അബ്ദുൽ റഷീദ്, കെ സി ശ്രീധരൻ, കെ കുമാരൻ, അസീസ് കറുത്തേടത്ത്, നദീർ ബേപ്പൂർ തുടങ്ങിയവർ സംസാരിച്ചു.