കോഴിക്കോട്:സ്വതന്ത്ര ഇന്ത്യയിൽ നെഹ്‌റുവിന്റെ മതേതര കാഴ്ചപ്പാടിലാണ് ഇന്ത്യ നിലനിന്നതെന്നും കോൺഗ്രസ് സെക്യുലറിസത്തിൽ വെള്ളം ചേർത്തതാണ് ഇന്നത്തെ ഇന്ത്യയുടെ ദൂര്യോഗത്തിന് കാരണമെന്നും ഹമീദ് ചേന്ദമംഗലൂർ അഭിപ്രായപ്പെട്ടു. ഇടതുപക്ഷവും സെക്യുലറിസം കൈവിട്ടതോടെ സംഘ പരിവാർ ശക്തിയുടെ കൈകളിൽ ബഹുസ്വര ഇന്ത്യ വംശീയ ഇന്ത്യയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹൃദയ സാഹിത്യ വേദി എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ജങ്ഷനിൽ നടത്തിയ ഹമീദ് ചേന്ദമംഗലൂരിന്റെ ആദരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീഫ് പറമ്പിൽ സ്വാഗതം പറഞ്ഞു.സദാനന്ദൻ മാഷ് പൊന്നാടയണിയിച്ചു. പി.ജെ ഈപ്പൻ മെമന്റോയും എൻ.സി. ജോസ് ആദരണ പത്രവും ദിനേശ് കാരന്തൂർ ഉപഹാരവും സമർപ്പിച്ചു. വർഗീസ് തോട്ടക്കാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നവാസ് പൂനൂർ, കെ.എഫ്. ജോർജ് , മേരിടീച്ചർ, ജോസഫ് പൂതക്കുഴി, ജേക്കബ് ജോസ് എന്നിവർ സംസാരിച്ചു. സി.വി. പ്രശാന്തിന്റെ പുല്ലാങ്കുഴൽ വാദനത്തോടെയാണ് ചടങ് ആരംഭിച്ചത്
അദ്ദേഹം