കോഴിക്കോട:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി. നസറുദ്ദീന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കെ.അബ്ദുൽ അസീസ് അർഹനായി. വ്യാപാര മേഖലയിൽ നിസ്വാർത്ഥ സേവനത്തിനും കച്ചവടക്കാരുടെ ദൈനംദിന പ്രവർത്തനത്തിൽ ഉണ്ടാവുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനും കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം പന്നിയങ്കര മേഖല ചെയർമാൻ കല്ലായി യൂണിറ്റ് ജനറൽ സെക്രട്ടറി, പസിഡണ്ട്
ചക്കുംകടവ് യൂണിറ്റ് സെക്രട്ടറി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുകയും സംഘടനയുടെ പരസ്പര സഹായ നിധി സുതാര്യവും സത്യസന്ധവുമായി നടത്തിക്കൊണ്ടു പോവുകയും ചെയ്തു. നസറുദ്ദീൻ സ്മാരക പുരസ്‌കാരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.പി മൊയ്തീൻ കോയ ഹാജി കെ അബ്ദുൽ അസീസിനു നൽകി.സൗദ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ബാബു അധ്യക്ഷത വഹിച്ചു. കെ.ടി ഉമ്മർ കോയ കെ.ടി അബ്ദുൽ മജീദ് പ്രസംഗിച്ചു.വൈസ് പ്രസിഡണ്ട് പി.മനോഹരൻ സ്വാഗതവും സെക്രട്ടറി കെ.വി നിയാസ് നന്ദിയും പറഞ്ഞു.