കോഴിക്കോട് : ആൾ കേരള പെയിന്റേഴ്‌സ് ആന്റ് പോളിഷേഴ്‌സ് അസോസിയേഷൻ (കൈപിപിഎ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാപ്പാട് ‘കനിവ് ‘ സ്‌നേഹതീരം (വൃന്ദ സദനം) സന്ദർശിച്ച് അന്തേവാസികളുമായി സന്തോഷം പങ്കുവെച്ചു.അശരണർക്ക് ആശ്രയമരുളുക എന്ന ലക്ഷ്യത്തോടെ ഉച്ചഭക്ഷണം നൽകൽ പദ്ധതിയുടെ ഭാഗമായിട്ടാണ് വൃദ്ധസദനത്തിലെത്തിയത്.ജില്ലാ പ്രസിഡണ്ട് ഷാജി കോലോത്തുംകടവ് അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സി.വി ഷാജി ഉദ്ഘാടനം ചെയ്തു.കൺവീനർ അനൂപ് തിരുവമ്പാടി,സംസ്ഥാന വൈ: പ്രസി: അബ്ദുൽ സലീം, ജില്ലാ ഭാരവാഹികളായ നിഷാദ് അരീക്കാട്, ,മോഹൻകുമാർ,മനോജ്, അബ്ദുൽ നാസിർ, കനിവ് മാനേജർ പി.കെ.ഹാഷിം, റഫീക്ക് അത്തോളി, യൂനുസ്.ഷാജി.സി,സമീർ,മുജീബ് റഹ്‌മാൻ,വിഷ്ണുരാജ്,സജിത്ത്, മനാഫ് എന്നിവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി കെ.ടി.എം ഹനീഫ സ്വാഗതം പറഞ്ഞു.