ലഹരി മാഫിയ സംഘങ്ങൾക്കെതിരെ നടപടി  സ്വീകരിക്കണം ലഹരി നിർമാർജന സമിതി

ലഹരി മാഫിയ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം ലഹരി നിർമാർജന സമിതി

കോഴിക്കോട് : നാടിന്റെ സ്വസ്ഥ ജീവിതത്തിന് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ലഹരി മാഫിയാ സംഘങ്ങൾ പിടി മുറുക്കുകയാണെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ അനാസ്ഥയും, അലംഭാവവും അവസാനിപ്പിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലഹരി നിർമാർജന സമിതി കോഴിക്കോട് സൗത്ത് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. എൽ എൻ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം കെ കാഞ്ഞിയൂർ കൺവെൻഷൻ ഉൽഘാടനം ചെയ്തു. പോലീസിന്റെത് ഉൾപ്പടെയുള്ള വാഹനങ്ങളും സമീപ വീടുകളും ആക്രമിച്ചു കേട് വരുത്തുകയും, നായകളെ അഴിച്ചു വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, മാരകായുധങ്ങൾ ഉപയോഗിച്ചു നിരവധി പേരെ പരിക്കേല്പിക്കുയും ചെയ്തത് അതീവ ഗൗരവകരമാണ്. സർക്കാരിന്റെ അനാസ്ഥക്കെതിരെ ശക്തമായ സമരപരിപാടികളുമായി എൽ എൻ എസ്മുന്നോട്ട് പോകുമെന്നും കൺവെൻഷൻ താക്കീത് നൽകി. കളക്ട്ടറേറ്റ് ധർണ ഉൾപ്പടെയുള്ള സമരപരിപാടികൾക്ക് യോഗം രൂപം നൽകി. ഇ കെ അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. എ എം എസ് അലവി അദ്ധ്യക്ഷത വഹിച്ചു. മജീദ് അമ്പലക്കണ്ടി പ്രമേയം അവതരിപ്പിച്ചു. ഷറഫുന്നിസ, ടി കെ സൗദ, സുബൈർ നെല്ലോളി, കാസിം പള്ളിത്താഴം, കെ കെ കോയ, എൻ കെ ബീച്ചിക്കോയ, ഖാദർ ചെറുവണ്ണൂർ, റുബീന, ആയിഷ ടി പി, നാസർ കാരടി, മഹാബൂബ് കോഴിപ്പള്ളി, കെ ടി റസാക്ക്, അഷറഫ് പി, അലി തച്ചംപൊയിൽ, അബ്ദുൽ റസാക്ക് പി, സൈനബ, സമീറ, റൂഖിയ പി പി, സുബൈദ, ഹത്തിക്കാബി, റസിയ എൻ, അബ്ദുൽ സലാം കൊടിയത്തൂർ, സുഹറാബി കെ പി, ജുമൈല, റംല പെരുവയൽ എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *